| സാഹിത്യം /സംസ്കാരം |

1967 മുതല്‍ 70 വരെയുളള മൂന്നു വര്‍ഷക്കാലം നൈജീരിയയിലെ ബിയാഫ്രയില്‍ നടന്ന ആഭ്യന്തരയുദ്ധമാണ് നോവലിന്റെ ഇതിവൃത്തം. വരള്‍ച്ചയും ക്ഷാമവും പട്ടിണിയുംകൊണ്ടു ബിയാഫ്രന്‍ ജനത പൊറുതിമുട്ടിയപ്പോള്‍ പുറംലോകം അതു വെറുതെ നോക്കിനിന്നു. ഒടുവില്‍ ലോകത്തിന്റെ ഓര്‍മകളില്‍നിന്നുപോലും അതു തുടച്ചുനീക്കപ്പെട്ടു. യുദ്ധത്തെ അതിജീവിച്ച കുറെ മനുഷ്യരുടെ ഓര്‍മകളില്‍ നിന്നാണ് ചിമമാന്‍ഡ താന്‍ ജനിക്കുന്നതിനു മുമ്പു സംഭവിച്ച ഈ ദുരന്തത്തെ പുനര്‍നിര്‍മിക്കുന്നത്.
ഇ. സന്തോഷ് കുമാര്‍

പുരാതന പുസ്തകങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്ന ദല്‍ഹിയിലെ ഏഷ്യന്‍ എജുക്കേഷണല്‍ സവീസസ്സ്, ലണ്ടണില്‍ 1926 ല്‍ പ്രസാധനം ചെയ്ത 'മലയാളം സെല്‍ഫ് ടോട്ട്, തികച്ചും സ്വാഭാവികമായ രീതിയില്‍' എന്ന പുസ്തകത്തിന്റെ പുതിയ പതിപ്പ് ഇറക്കി. വിദേശികള്‍ക്ക് മലയാളം പഠിക്കാന്‍ ഇപ്പോള്‍ ഈ പുസ്തകം മട്ടാഞ്ചേരിയില്‍ വില്പ്പനയിലുണ്ട്.
പി എന്‍ വേണുഗോപാല്‍ എഴുതുന്നു.