| അഭിമുഖം |

ഭക്ഷണം, പാര്‍പ്പിടം എന്നിവയെപ്പോലെ വസ്ത്രവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണെന്ന അവബോധം നമ്മുടെ വികസന നയങ്ങളില്‍ പ്രതിഫലിക്കാത്തതു കൊണ്ടുതന്നെ, ശീതകാലത്തും മറ്റും വസ്ത്രമില്ലാതെ തണുത്തുവിറച്ച് മരിക്കുന്നവരുടെ കണക്കുകള്‍ നമ്മള്‍ രേഖപ്പെടുത്താറില്ല. അതുപോലെ തന്നെ, ആര്‍ത്തവശുചിത്വത്തിനായി വൃത്തിയുളള തുണിയോ സാനിറ്ററി നാപ്കിനുകളോ ഉപയോഗിക്കാനാവാതെ രോഗികളായി മാറുന്ന ദരിദ്ര സ്ത്രീകളുടെ ജീവിത ദുരന്തങ്ങളും ആരും പരിഗണിക്കാറില്ല. ആര്‍ത്തവം മാസംതോറും ആവര്‍ത്തിക്കുന്ന ഒരു പ്രകൃതിദുരന്തമായി സ്ത്രീകള്‍ക്കുമേല്‍ നിപതിക്കുന്ന ഇന്ത്യനവസ്ഥയുടെ സാമൂഹികശാസ്ത്രത്തെക്കുറിച്ചാണ് വസ്ത്രദാനരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയുടെ തലവനായ അന്‍ശു കെ. ഗുപ്ത സംസാരിക്കുന്നത്.
അന്‍ശു കെ. ഗുപ്ത/ എം. സുചിത്ര
is an independent media initiative based in Kochi, India. It is an outcome of the concern felt by a group of journalists ...
undertakes innovative
research, documentation and dissemination of information ...